After Marriage Part 4
ദിവസങ്ങളും മാസങ്ങളും പോയതറിഞ്ഞില്ല..., ഇരുവരും പ്രണയിക്കാൻ തുടങ്ങി,തമാശകൾ പറയാൻ തുടങ്ങി,പരസ്പരം തിരിച്ചറിയാൻ തുടങ്ങി,എല്ലാറ്റിനും ഉപരി ഈ പുതിയ ജീവിതം ഇരുവരും ആസ്വദിച്ചു തുടങ്ങി.. അവന്റെ ഓർമകളിലെ പഴയ വേദനകൾ പതിയെ മാഞ്ഞു തുടങ്ങി. ഓഫിസിൽ ജോലിയ്ക്കിടെ അവനൊരു ഫോൺ കാൾ വന്നു... hello.... 'അതേയ്.. ഇന്ന് കുറച്ചു നേരുത്തെ വരാൻ പറ്റുവോ? ' അവൾ ചോദിച്ചു... 'പിന്നെന്താ വരാല്ലോ... എന്താണ് നേരുത്തെ വന്നിട്ട്...? 'അതൊക്കെ വന്നിട്ട് പറയാം... സർപ്രൈസാണ്... ' 'ഓഹോ, അങ്ങനാണോ ? എന്നാ അങ്ങനെ ആയിക്കോട്ടെ.., ഞാൻ free ആവുമ്പോ വിളിക്കാം.., Work ലാ.. ' അത്രയും പറഞ്ഞ് അവനാ call കട്ടാക്കുന്നു... പാവം അവൾ വളരെ വിഷമത്തിൽ ഫോണിലേക്ക് ഒന്ന് നോക്കുന്നു.. അകത്തു നിന്നും അമ്മയുടെ വിളി.. 'മോളെ.....' "ആഹ്.. ദേ വരുന്നമ്മേ... " അലക്കിയിട്ട dress ഒക്കെ room ലെ bed ൽ ഇട്ടിരിക്കുന്നു. അത് എടുത്ത് വയ്ക്കാനായിരിക്കണം അമ്മ വിളിച്ചത്.. അവൾ ചെറിയൊരു വിരഹത്തോടെ ആ ഡ്രസ്സൊക്കെ അടുക്കി വയ്ക്കുന്നു. പിന്നിൽ നിന്നും അവളെ ഇറുക്കി കെട്ടിപ്പിടിച്ചു അവളുടെ കവിളിൽ ഒരു മുത്തം വച്ചുകൊണ്ട് '...