After Marriage Part 4

ദിവസങ്ങളും മാസങ്ങളും പോയതറിഞ്ഞില്ല..., ഇരുവരും പ്രണയിക്കാൻ തുടങ്ങി,തമാശകൾ പറയാൻ തുടങ്ങി,പരസ്പരം തിരിച്ചറിയാൻ തുടങ്ങി,എല്ലാറ്റിനും ഉപരി ഈ പുതിയ ജീവിതം ഇരുവരും ആസ്വദിച്ചു തുടങ്ങി.. അവന്റെ ഓർമകളിലെ പഴയ വേദനകൾ പതിയെ മാഞ്ഞു തുടങ്ങി. 

ഓഫിസിൽ ജോലിയ്ക്കിടെ അവനൊരു ഫോൺ കാൾ വന്നു... 

hello.... 

'അതേയ്.. ഇന്ന് കുറച്ചു നേരുത്തെ വരാൻ പറ്റുവോ? '

അവൾ ചോദിച്ചു... 

'പിന്നെന്താ വരാല്ലോ... എന്താണ് നേരുത്തെ വന്നിട്ട്...?

'അതൊക്കെ വന്നിട്ട് പറയാം... സർപ്രൈസാണ്... '

'ഓഹോ, അങ്ങനാണോ ? എന്നാ അങ്ങനെ ആയിക്കോട്ടെ.., ഞാൻ free ആവുമ്പോ വിളിക്കാം..,  Work ലാ.. '
അത്രയും പറഞ്ഞ് അവനാ call കട്ടാക്കുന്നു... പാവം 
അവൾ വളരെ വിഷമത്തിൽ ഫോണിലേക്ക് ഒന്ന് നോക്കുന്നു.. അകത്തു നിന്നും അമ്മയുടെ വിളി.. 

'മോളെ.....'

"ആഹ്.. ദേ വരുന്നമ്മേ... "

അലക്കിയിട്ട dress ഒക്കെ room ലെ bed ൽ ഇട്ടിരിക്കുന്നു.
അത് എടുത്ത് വയ്ക്കാനായിരിക്കണം അമ്മ വിളിച്ചത്..
അവൾ ചെറിയൊരു വിരഹത്തോടെ ആ ഡ്രസ്സൊക്കെ അടുക്കി വയ്ക്കുന്നു. പിന്നിൽ നിന്നും അവളെ ഇറുക്കി കെട്ടിപ്പിടിച്ചു അവളുടെ കവിളിൽ ഒരു മുത്തം വച്ചുകൊണ്ട് 

'എന്താണ് ഈ ലോകത്ത് ഒന്നുവല്ലേ..'

വിരഹം മറച്ച ഒരു ചിരിയിൽ അവൾ മറുപടി കൊടുത്തു. 

'ആഹ്.. ഇത് എന്താ ഇന്ന് നേരുത്തെ...?' 

'അത് കൊള്ളാം...  നേരുത്തെ വരാൻ നീ തന്നല്ലെ പറഞ്ഞേ...' അവൻ ചോദിച്ചു... 

'അതിന് താൻ എന്താ ഇത്ര നേരുത്തെ വന്നതെന്നാ ചോയ്ച്ചത്...' 

അവൻ അവളെ ഒന്നുകൂടി ഇറുക്കി കെട്ടി പിടിച്ചു കൊണ്ട്  അവളുടെ തോളിൽ അവന്റ താടി വച്ചുകൊണ്ട് 

'എന്താ... ഇത്ര സങ്കടം... ദേ കണ്ണൊക്കെ ചുവന്നിട്ടുണ്ടല്ലോ..? എവിടെ എനിക്കുള്ള surprize? ,
അതിനല്ലേ നിനക്ക് ഞാനൊരു surprize തന്ന് ഓടി വന്നത്... ' 
അവളെ ഒന്നുകൂടി ഇറുക്കികൊണ്ട് 

'ഇതെന്താ ചിരിക്കേല്ലേ...? ഒന്ന് ചിരിക്കടോ?' 

'ഇങ്ങനെ ഇറുക്കി ഉള്ളിലുള്ള കൊച്ചിനെ കൂടി ശ്വാസം 
മുട്ടിക്കോ ?🥹 

'ആഹ്... എന്തേ...? (ഒരു നിമിഷം ഒന്ന് ഞെട്ടിയിട്ട്) ഏഹ്..,
അല്ല... നീ ഇപ്പോ എന്താ പറഞ്ഞേ... ?'

കണ്ണുകൾ നിറഞ്ഞു കൊണ്ട് അവൾ 

'തനിക്ക് എന്താ ചെവി കേട്ടൂടെ.. ഒരുപാട് ഇറുക്കി എന്റെ കുഞ്ഞിനെ ശ്വാസം മുട്ടിക്കോന്ന്.... 🥹'

അവനൊന്നും മിണ്ടിയില്ല അവന്റെ കണ്ണുകളിലുണ്ടായിരുന്നു,അവൾ പറഞ്ഞതിനുള്ള മറുപടി.. 🥹





Comments

Popular posts from this blog

💫തിളങ്ങുന്ന പക്ഷിയും മായാലോകവും 🐦

അ പരിചിതർ