അ പരിചിതർ

അപരിചിതരിൽ നിന്ന് പരിചിതരായ നിമിഷങ്ങൾ.ഒരു ചെറിയ നിരൂപണത്തിലെ വാക്കുകളുടെ വർണന, അക്ഷരങ്ങളുടെ ഉടമയിലേക്ക് എന്നെ ആകർഷിച്ചു. എന്തോ ആ വ്യക്തിയുടെ  കൂടുതൽ എഴുത്തുകൾ എന്നെ വായിക്കാൻ പ്രേരിതനാക്കി.എഴുത്തിലെ ഭംഗിക്കപ്പുറം കഥാപാത്രങ്ങളുടെ ജീവൻ ആ അക്ഷരങ്ങൾക്കുണ്ടായിരുന്നു. കൂടുതൽ എഴുത്തുകൾ
വായിച്ചു തുടങ്ങിയ ഞാൻ പതിയെ അറിഞ്ഞ് തുടങ്ങി ഞാനാ എഴുത്തുകൾക്ക് അടിമപ്പെട്ടെന്ന്.! ആ എഴുത്തുകളുടെ ആരാധകനായെന്ന്! ഞാൻ ആ വ്യക്തിയിലെ അക്ഷരങ്ങളെ ഇഷ്ടപ്പെട്ട് തുടങ്ങിയത് അഭിനന്ദനങ്ങൾ രൂപേണ അവരെ അറിയിച്ചു.വളരെ പെട്ടെന്ന് തന്നെ ആ എഴുത്തിനുടമയുമായി ഞാൻ സൗഹൃദത്തിലായി.പിന്നെ എപ്പോഴോ ആ സൗഹൃദം പാതിയിൽ മുറിഞ്ഞു. ചില സമയത്തുള്ള എന്റെ മൗനമാണ് അതിന് കാരണമെന്ന് ഞാൻ സ്വയം വിലയിരുത്തി..! അത് ചിലപ്പോൾ എന്റെ തോന്നലായിരിക്കാം.ഒരുപാട് തിരഞ്ഞ് ഒടുവിൽ വീണ്ടും അവരിലേക്ക് ഞാൻ, ഒരിക്കൽ എത്തിപ്പെട്ടു. ബഷീറിന്റെ മതിലുകൾ പോലെ ഒരു അതിർവരമ്പ് അപ്പോഴേക്കും വന്നിരുന്നു.! പിന്നീട് ഞാനാ എഴുത്തുകൾ അധികം കണ്ടിട്ടില്ല..! ആ എഴുത്തുകൾ എന്നെ ശരിക്കും സ്വാധീനിച്ചിരുന്നു..! ജീവനുള്ള ആ എഴുത്തുകൾ ഇനിയും വായിക്കാൻ ഞാൻ ഇന്നും ആഗ്രഹിക്കുന്നു..! സമയവും സന്ദർഭവും ഒത്തുവരാത്തതാവാം അവരിലെ പേനയുടെ മഷി തീരാൻ കാരണമെന്ന് വിശ്വസിച്ച്  കൊണ്ട് വീണ്ടും ഞങ്ങൾ അപരിചിതരായി....! 

Comments

Popular posts from this blog

💫തിളങ്ങുന്ന പക്ഷിയും മായാലോകവും 🐦

After Marriage Part 4