MAKA മക மகா

Date / Day 1
"ഇന്നെനിക്ക് 18 വയസ്സ് തികഞ്ഞു.സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാൻ സ്വാതന്ത്ര്യമായെന്ന് പറയുന്നതാവും കൂടുതൽ ഉചിതം.ഒരുപാട് കാലം മനസ്സിൽ കൊണ്ടു നടന്ന ഒരു ആഗ്രഹം അമ്മയോട് പറയുകയുണ്ടായി,ഒരുപക്ഷെ ആഗ്രഹമല്ല അതൊരു അവകാശമാണെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.സ്വന്തം അമ്മയോട് തന്റെ ഭർത്താവിനെ കുറിച്ച് അല്ലെങ്കിൽ എന്റെ അച്ഛനെക്കുറിച്ചു സംസാരിക്കുന്നത് അമ്മയ്ക്ക് സന്തോഷമായിരിക്കുമെന്നാണ് ഞാൻ കരുതിയത്.പക്ഷെ, എന്റെ അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.അതൊരു സന്തോഷം കൊണ്ടുള്ള കണ്ണീരല്ലെന്ന് എന്റെ പക്വത എന്നെ ഓർമ്മപ്പെടുത്തി.കൂടുതൽ ഒന്നും  ചോദിച്ചു അമ്മയെ വിഷമിപ്പിക്കേണ്ട എന്ന് എനിക്ക് തോന്നി....


അമ്മ: കിടക്കണ്ടെ....സമയം ഒരുപാട് ആയി....മതി എഴുത്തൊക്കെ
മക : ദെ വരുന്നു..... 



Date /Day 2

അമ്മയുടെ നെഞ്ചിൽ ചാരിക്കിടന്ന് ഉറങ്ങാൻ ശ്രമിക്കുമ്പോഴും അമ്മയുടെ വിങ്ങുന്ന നെഞ്ചിടിപ്പ് എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.എങ്കിലും ഞാൻ കണ്ണുകൾ ഇറുക്കി ഉറക്കം നടിച്ചു.പെട്ടന്നായിരുന്നു 'മക' എന്നൊരു അടഞ്ഞ ശബ്ദം കാതുകളെ ഉണർത്തിയത്.അമ്മ എന്നോട് ചോദിച്ചു, "നിനക്ക് എപ്പോഴെങ്കിലും അച്ഛനെ കാണണമെന്ന് തോന്നിയിട്ടുണ്ടോ..?"
മനസ്സ് ഇതുവരെയും ഇതുപോലെ വിങ്ങിയിട്ടില്ല....അമ്മയുടെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് അങ്ങനൊരു അനുഭൂതിയായിരുന്നു.
"എന്റെ ഓർമ്മകളിൽ എപ്പോഴും എന്നെ തോളിലിരുത്തി,എന്റെ നെറ്റിയിൽ ഉമ്മ തരുന്ന,എന്നെ ഒരുപാട് സന്തോഷിപ്പിച്ചിട്ടുള്ള ഒരു  സാധാരണക്കാരനായ ഒരാളെ എനിക്ക് കണ്ണടച്ചാൽ കാണാൻ പറ്റുമായിരുന്നു.അത് എന്റെ അച്ഛൻ ആണോ എന്ന് എനിക്ക് അറിയില്ല,പക്ഷെ എനിക്ക് ഇപ്പോൾ അറിയാം ഒരു അച്ഛന്റെ സ്നേഹമായിരുന്നു ആ മനുഷ്യൻ എനിക്ക് തന്നിട്ടുള്ളതെന്ന്."എന്റെ അമ്മ മറുപടി കേട്ട് ഒരുപാട് കരഞ്ഞു.എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.സങ്കടം വന്നാലും സന്തോഷം വന്നാലും, ഉറക്കം വന്നാലും ഉറക്കം വന്നില്ലെങ്കിലും നമ്മൾ ഉറങ്ങി പോകുന്ന നിമിഷം ഏതാണെന്ന് നമുക്ക് കൃത്യമായി പറയാൻ പറ്റില്ല, പറ്റുമെങ്കിൽ തന്നെ അത് വളരെ പ്രയാസമായിരിക്കും.....എന്തായാലും അമ്മയെ അലട്ടുന്ന കുറച്ചു അധികം പ്രശ്നങ്ങളുണ്ടെന്ന് എനിക്ക് മനസ്സിലായി.....



അമ്മ: കിടക്കണ്ടെ....സമയം ഒരുപാടായി,മതി എഴുത്തൊക്കെ
മക: ദെ.. വരുന്നു........
                        തുടരും.....















Comments

Popular posts from this blog

💫തിളങ്ങുന്ന പക്ഷിയും മായാലോകവും 🐦

After Marriage Part 4

അ പരിചിതർ