MAKA മക மகா
Date / Day 3
ഒരു പാട്ട് കേട്ട് കൊണ്ടിരിക്കുകയായിരുന്നു ഞാൻ.അപ്പോഴാണ് അമ്മ എന്റെ അടുത്തേക്ക് വന്നിരുന്നത്.എനിക്ക് അറിയാമായിരുന്നു അമ്മയുടെ വിഷമവും എനിക്ക് അറിയേണ്ടതുമായ അച്ഛനെ പറ്റി പറയാനാണു അമ്മ എന്റെ അടുത്ത് വന്നിരുന്നതെന്ന്.ഞാൻ പാട്ട് ഓഫാക്കി,അമ്മയെ ഒന്ന് നോക്കി, എന്നെ നോക്കി അമ്മയൊന്ന് ചിരിച്ചു.അമ്മയുടെ കൈകളിൽ ഒരു കല്യാണ ആൽബം ഉണ്ടായിരുന്നു.18 വർഷം ജീവിച്ച വീട്ടിൽ അങ്ങനൊരു ആൽബം ഞാൻ ഇതുവരെ കണ്ടിട്ടില്ല. കുറച്ചു പഴക്കം ചെന്ന അതിൽ അതിസുന്ദരിയായ ഒരു സ്ത്രീയെ എനിക്ക് കാണാൻ സാധിച്ചു.അതെന്റെ അമ്മയാണ് എന്ന് എനിക്ക് മനസ്സിലായി.എന്റെ കണ്ണുകൾ അച്ഛനെ അറിയാൻ വെഗ്രത കൂട്ടി.വെളുത്ത് തടിച്ച് കാണാൻ സുന്ദരനായ രൂപമാണ് എന്റെ അച്ഛൻ എന്നത് എനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ സാധിച്ചില്ല.എന്റെ ഓർമ്മകളിലെ അച്ഛൻ അങ്ങനെയേ അല്ലായിരുന്നു.
അമ്മ:ഇതാണ് നിന്റെ അച്ഛൻ....
ഞാൻ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി,"എന്നെ തോളിലിരുത്തി,എന്നെ സ്നേഹിച്ച മനുഷ്യൻ ഇതല്ല....."
അമ്മ:മകാ.....മതി നിന്റെ എഴുത്ത്....നിനക്ക് ഉറങ്ങണ്ടേയ്
തുടരും.....
Comments
Post a Comment