MAKA മക மகா
Date/Day 4
എന്റെ അച്ഛൻ അതല്ലെന്ന് പറഞ്ഞതിനു കുറച്ചൊന്നുമല്ല അമ്മ എന്നെ വഴക്ക് പറഞ്ഞത്. ഇനി ഒരിക്കലും ആ കല്യാണാൽബം നീ കാണില്ല എന്നൊരു താക്കീത് കൂടി അമ്മയുടെ വാക്കുകളെ ബലപ്പെടുത്തി. എന്നാലും അമ്മ കാണാതെ ഞാൻ ആ ആൽബം വീണ്ടുമെടുത്തു.അമ്മയുടെയും അച്ഛന്റെയും കുടുംബക്കാരെയും ഒക്കെ ഞാൻ അതിൽ കണ്ടു. എന്നിട്ടും ഞാൻ അച്ഛനെന്നു വിശ്വസിച്ചിരുന്ന മനുഷ്യനെ മാത്രം കണ്ടില്ല.പക്ഷെ, യാദൃച്ഛികമായി മറ്റൊരാളുടെ ചിത്രം ഞാൻ അതിൽ കണ്ടു.ഞാൻ അച്ഛനെന്ന് വിശ്വസിച്ചിരുന്ന ആ മനുഷ്യന്റെ കൂടെ, ഈ ഫോട്ടോയിൽ കണ്ട വ്യക്തിയെ പണ്ടെപ്പോഴോ കണ്ടതായി ചെറിയൊരു ഓർമ്മയെനിക്കുണ്ട്.ആ വ്യക്തി ആരാണ് എന്ന് അറിഞ്ഞാൽ ഞാൻ വിശ്വസിക്കുന്ന എന്റെ അച്ഛനിലേക്കുള്ള, എന്റെ യാത്ര എളുപ്പമാകും.അതിനായി അമ്മയെ കയ്യിലെടുക്കുക എന്നൊരു കടമ്പ കൂടി എനിക്ക് നേരിടേണ്ടി വന്നു.അതുകൊണ്ട് അമ്മ വിളിക്കുന്നതിനു മുന്നേ തന്നെ പോയി കിടന്നേക്കാം........
തുടരും......
Comments
Post a Comment