അരവിന്ദ് ശലഭ 🦋

അവളെ ഞാൻ ആദ്യമായി കാണുന്നത് ഒരു പാസ്സ് പോർട്ട്‌ സൈസ് ഫോട്ടോയിലാണ്.പേരിനൊപ്പം മതവും സമ്പത്തും.വയസ്സിനു പോലും സ്ഥാനം പിന്നീടായിരുന്നു.വേദനയിതൊന്നുമല്ല,പെണ്ണിനു വിദ്യാഭ്യാസവും ഇഷ്ടങ്ങളും അഭിപ്രായവും പറയുവാൻ അവകാശ ലംഘനമായിരുന്നു ആ കടലാസ്സിൽ. സ്വതന്ത്ര ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമാക്കിയത് വർഷങ്ങൾക്ക് മുന്നേയാണെങ്കിലും അവൾക്ക് അല്ലെങ്കിൽ അവളെ പോലെ മറ്റൊരവൾക്ക് ഇന്നും സ്വാതന്ത്ര്യം സ്വപ്നം മാത്രമാണ്.
എനിക്കവളെ രക്ഷിക്കണമെന്ന് തോന്നി,വെറുമൊരു കടലാസ്സിൽ നിന്നല്ല.മൂടിക്കെട്ടിയ ജീവിതത്തിൽ നിന്ന്.ഒരു ശലഭത്തെപ്പോലെ അവൾക്കും പറന്നുയരാൻ പറ്റണേ എന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ ശലഭയെ രക്ഷിക്കാൻ അവളെ ഞാൻ എന്നോടൊപ്പം ചേർത്തുവച്ചു....ഇന്നവൾ എന്നോടൊപ്പമില്ല.പക്ഷെ എന്നോടൊപ്പമുണ്ട്. എന്റെ മാത്രം ശലഭ....ശലഭ ട്രസ്റ്റ്.. ഇന്നിവിടെ ഒരായിരം ശലഭമാരുണ്ട്..അവർക്കെല്ലാം...ചിറകായത് നീയാണ്.... ശലഭ...!
               
                                   അരവിന്ദ് ശലഭ 🦋

Comments

Popular posts from this blog

💫തിളങ്ങുന്ന പക്ഷിയും മായാലോകവും 🐦

After Marriage Part 4

അ പരിചിതർ