After Marriage

മനസ്സ് കൊണ്ട് താൽപര്യ അല്ലെങ്കിൽ കൂടിയും വീട്ടുകാരുടെ നിർബന്ധ പ്രകാരമാണ് അവൾ അവനെ വിവാഹം ചെയ്തത്.ഉള്ളിൽ വേദന മൂടിക്കെട്ടി കൊണ്ട് അവൾ ബന്ധുക്കൾക്ക് മുന്നിൽ പുഞ്ചിരി നടിച്ചു .ദിവസങ്ങൾ കടന്നു പോയി.ഇന്നേക്ക് കല്യാണം കഴിഞ്ഞിട്ട് ഒരു മാസം തികയുകയാണ്. അവളോട് ഒന്ന് സംസാരിക്കാൻ പോലും അയാൾ സമയം കണ്ടെത്തുന്നില്ല. ഒടുവിൽ അവൾ അങ്ങോട്ട് ചെന്ന് സംസാരിക്കാൻ തന്നെ തീരുമാനിച്ചു. ഇനിയും ഇങ്ങനെ ഇത്ര നാൾ തമ്മിൽ മിണ്ടാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകും. ജോലി കഴിഞ്ഞ് വന്നാൽ ഏത് നേരവും ടെറസ്സിൽ തന്നെ.. 

 അവള് ടെറസ്സിലേക്ക് നടന്നു.. ഇന്നൊരു ദിവസം കൊണ്ട് എന്താണ് അയാളുടെ ഉദ്ദേശ്യം എന്ന് അറിയണമെന്ന ഭാവത്തിൽ...!

പുറത്ത് നല്ല നിലാവ് ഉണ്ട്. അവിടെയുള്ള store room ൽ നിന്നും ഒരു guitar പൊടി തട്ടി കൊണ്ട് പുറത്തേക്ക് വരുന്ന അവനെ കണ്ടതും അവൾ ഒന്ന് കൗതുകത്തോടെ നോക്കി. അവൻ അവളെ നോക്കി ആദ്യമായ് ഒന്ന് പുഞ്ചിരിച്ചു. പെട്ടെന്ന് ഉള്ള ആ പുഞ്ചിരി അവൾ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് അത് അവൾക്കുള്ളിൽ പുതിയ അനുഭവം ആയിരുന്നു.

അവൻ ആ guitar പതിയെ തട്ടി തുടച്ച് കൊണ്ട് അവളോട് പറഞ്ഞു... 

"ആകെ പൊടി പിടിച്ചു... പണ്ട് എപ്പോഴോ ഇതിനോടുള്ള ഭ്രമം തോന്നിയപ്പോ വാങ്ങിയതാ..." 

അവൾ അവനെ ഒന്ന് നോക്കി.. അവൻ വീണ്ടും ഒന്ന് പുഞ്ചിരിച്ചു... 

“അമ്മയോട് താൻ ഇതുവരെ പരാതിയൊന്നും പറയാത്തത് നന്നായ്..അമ്മ കരുതണത് നമ്മൾ നല്ല സന്തോഷത്തിൽ ആണെന്നാണ്.ശരിക്കും തന്നോട് സംസാരിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. ദേ ഇപ്പോഴാണ് ഞാൻ മനസ്സ് കൊണ്ടൊന്നു തയ്യാറായത്. 
എനിക്ക് അങ്ങനെ തന്നോട് വിരോധമൊന്നുമില്ല കേട്ടോ...! " 

"ഞാൻ എപ്പോഴും ഇങ്ങനാ ആരോടെങ്കിലും ഒന്ന് അടുക്കണേൽ കുറച്ച് സമയം എടുക്കും... താൻ ok ആണോ? "

ഇതുവരെയും ഒന്നും സംസാരിക്കാതിരുന്ന തന്നോട് ഒരുനിമിഷം കൊണ്ട് ഇത്രയധികം സംസാരിച്ചത്  സ്വപ്നമാണോന്ന് അവൾ ചിന്തിച്ചിരുന്നു... 

അവൾ ഒരുനിമിഷം മറ്റൊരു ലോകത്തേക്ക് പോയി.. 
 
അവൻ വീണ്ടും "hey. ... താൻ ok അല്ലേ...?

അവൾ തൊട്ട് അടുത്ത് ഇരുന്ന അവൻ കുടിച്ച് വച്ചിരുന്ന  കട്ടന്റെ ബാക്കി എടുത്ത് കുടിച്ച് കൊണ്ട്.. 

" ആഹ്...ഞാൻ ok ആ..." 

അവൻ ഒന്ന് പുഞ്ചിരിച്ചു....

അവൻ ആ guitar  പതിയെ ശ്രുതി ചേർക്കുന്നു.. 

"ഇത് കാണുമ്പോൾ എനിക്ക് നമ്മുടെ first  night  ൽ തന്ന പാൽ രണ്ടു പേരും കുടിക്കാതെ രാവിലെ താൻ അത് ആ  toilet  ൽ കൊണ്ട് ഒഴിച്ചാതാണ് ഒർമ്മ വരുന്നത്"

അവൾ മുഖം കുനിച്ചു കൊണ്ട് പറഞ്ഞു.. 

”ഞാൻ അത് അപ്പോഴത്തെ ഒരു ദേഷ്യത്തിൽ... Sorry "

"ഏയ്.. അതൊന്നും സാരമില്ല..." അവൻ പറഞ്ഞു.. 

അവൾ ആ നിലാവിനെ നോക്കി പതിയെ അവന്റെ തൊട്ട് അടുത്തിരുന്നു കൊണ്ട് ചോദിച്ചു..

"എനിക്ക് ഇതൊന്ന് വായിച്ചു കേൾപ്പിക്കുവോ ?" 

"പിന്നെന്താ... വായിക്കാല്ലോ... ഒരുപാട് നാളായ്.. ഇതൊന്ന് ഉപയോഗിച്ചിട്ട്... തെറ്റ് ഉണ്ടേൽ ക്ഷമിക്കണം കേട്ടോ..? 
അവൻ മെല്ലെ അത് വായിച്ചു തുടങ്ങി... 

                               തുടരും......

Comments

Popular posts from this blog

💫തിളങ്ങുന്ന പക്ഷിയും മായാലോകവും 🐦

After Marriage Part 4

അ പരിചിതർ