After Marriage Part 2

അവൻ പതിയെ പാടി തുടങ്ങി, അവന്റെ ശബ്ദത്തിന്റെ മധുര്യം അവൾക്കൊരു പുതിയ അനുഭവമായിരുന്നു.അവൾ കട്ടൻ കാപ്പി കുടിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.അവൻ പാടി അവസാനിപ്പിച്ചു അവളെ നോക്കി ഒന്ന് ചിരിച്ചു. പെട്ടെന്ന് അവളെ നോക്കിയപ്പോൾ അവൾ പെട്ടെന്ന് മുഖം വെട്ടിച്ചു വീണ്ടും ഒന്ന് നോക്കി ചിരിച്ചു കൊണ്ട് : അവൾ പറഞ്ഞു..
"ഇത്രയും ഭംഗിയിൽ ആരെക്കുറിച്ചാണ് പാടിയത് "

അത് കേട്ട് അവൻ ഒന്ന് ആസ്വസ്ഥനായി,അത് മനസ്സിലാക്കിയ അവൾ വീണ്ടും 

"ഞാൻ അത് അറിയാനുള്ള ആഗ്രഹം കൊണ്ട് വെറുതെ ചോദിച്ചെന്നേയുള്ളൂ, share ചെയ്യാൻ പറ്റാത്തത് ആണേൽ അത് മനസ്സിൽ തന്നെ ഇരിക്കട്ടെ... അതല്ലേ... രണ്ടാൾക്കും നല്ലത്" 
അത്രയും പറഞ്ഞ് അവൾ നിർത്തി.

"ഇനി എന്റെ, എല്ലാ കാര്യങ്ങളും  share ചെയ്യാൻ താൻ ഇവിടെയുള്ളപ്പോൾ ഞാൻ എന്തിനത് ഇനിയും മനസ്സിൽ വക്കണം..? "

അവൻ അവളുടെ കണ്ണുകളിൽ നോക്കി മറുപടി നൽകി. അവൾക്കാ മറുപടി തങ്ങളിൽ ഒരു അടുപ്പം ഉണ്ടായി തുടങ്ങി എന്ന തിരിച്ചറിവായ് തോന്നിയത് കൊണ്ട് ആവണം അവളുടെ കണ്ണുകൾ നനഞ്ഞത്.

അവൻ തുടർന്നു.. 
"  ഒരു നഷ്ട പ്രണയം..! " 
അവൻ അത് തിരുത്തി വീണ്ടും 
"ഒരു പ്രണയം അതാണ് ശരി..!
അവകാശവാദങ്ങൾ ഒന്നുമില്ലാത്ത എല്ലാ നഷ്ടപ്രണയങ്ങളെയും പോലൊരു പ്രണയം.2 വർഷം സ്നേഹിച്ചു. എന്തോ എന്നിലെ അന്തർമുഖ സ്വഭാവം ആവാം, ആ ഇഷ്ടം ഒന്ന് തുറന്ന് പറയാൻ പോലും പറ്റാതെ പോകാൻ കാരണം.. അത് കൊണ്ട് തന്നെ എനിക്ക് അവളോട് പറയാനുള്ളതെല്ലാം ഞാനീ പാട്ടിലൂടെ പറയാൻ ശ്രമിച്ചു. പക്ഷെ അത് കേൾക്കാൻ 
ഭാഗ്യം ഉണ്ടായത് തനിക്കാണ്... "
" ഇഷ്ടം തുറന്ന് പറയാൻ പോലും പറ്റാതിരുന്ന ഒരു പ്രണയം. ഇത്രയുള്ളു എന്റെ മനസ്സിൽ.. " 

ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി..

"ഇപ്പോൾ ആ കുട്ടി എവിടെയാണ്..?" അവൾ ശബ്ദം താഴ്ത്തി ചോദിച്ചു... 
അവൾ ചോദിച്ചതിന്റെ അർത്ഥം അവന് മനസ്സിലായത് കൊണ്ട് ആവണം അവൻ പുഞ്ചിരിച്ചു കൊണ്ട് തന്നെ അവന്റെ വിഷമം തമാശ പോലെ പറഞ്ഞ് തീർത്തത്.

" അവൾടെ കല്യാണം കഴിഞ്ഞു. വിദേശത്ത് എവിടയോ ആണ് settled ആയത്. തുറന്ന് പറയാൻ പറ്റാത്തതിന്റെ
regret ആവണം എനിക്ക് ഇത്രയും നാളത്തെ ഒരു ഒറ്റപ്പെടൽ ആയി മാറിയത്.. ആരോടും ഇതൊന്നു തുറന്ന് പറയാനും തോന്നിയില്ല.. എന്റെ ഈ introvert സ്വഭാവം കാരണം..പക്ഷെ ഇപ്പോൾ എനിക്ക് മനസ്സിലായി.. അത് ആരോടും പറയാതിരുന്നത് നന്നായി എന്ന്.!. അത് മനസ്സിലാക്കാൻ പറ്റുന്ന ഒരാളോട് പറയുന്നതാവാം നല്ലത്.. ഇപ്പോൾ തോന്നുന്നു, ഈ ഒരു മാസം തന്നോട് മിണ്ടാതിരുന്നത് എനിക്ക് തന്നാണ് നഷ്ടമെന്ന്... " 
അവൾ അത് കേട്ട് ഒന്ന് ചിരിച്ചു കൊണ്ട്.... 
" ആ പാട്ട് എനിക്ക്  ഒന്ന് കൂടി പാടി തരുവോ... മുഴുവനായും വേണ്ട.. കാമുകിയെ കൈകളിൽ കോരിയെടുത്തു കൊണ്ട് പോകുമ്പോൾ ഉള്ള portion...."

അവൻ അവളെ തിരുത്തി... 

"കാമുകി അല്ല, ഭാര്യയെ....!🤍"


Comments

Popular posts from this blog

💫തിളങ്ങുന്ന പക്ഷിയും മായാലോകവും 🐦

After Marriage Part 4

അ പരിചിതർ