After Marriage Part 3


പാടി അവസാനിപ്പിച്ച അവന്റെ തോളിലേക്ക് തല ചായ്ച്ചു കൊണ്ട് അവൾ പറഞ്ഞു.
'എന്നും ഇതുപോലെയീ ടെറസ്സിനു മുകളിൽ നിലാവും നക്ഷത്രവും നോക്കിയിരിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് 
ആഗ്രഹിച്ച് പോവാണ് ഇപ്പോ...! '

അത് കേട്ടതും അവൻ അവളുടെ കണ്ണുകളിലേക്ക്
ഒന്ന് നോക്കി.. അവളും ഇമ വെട്ടാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി.അവളുടെ കണ്ണുകളിൽ പ്രണയവും വിരഹവും അവന് കാണാൻ കഴിഞ്ഞിരുന്നു. 

'എനിക്ക് വേണ്ടി കുറച്ച് സമയമെങ്കിലും...."

അവൾക്ക് അത് പറഞ്ഞ് തീർക്കാൻ കഴിഞ്ഞില്ല.. 

തോളിലേക്ക് കൈ കോർത്തു ചാരി കിടന്ന അവളുടെ കൈകൾക്ക് മേലെ മെല്ലെ അവൻ തൊട്ട് കൊണ്ട് പറഞ്ഞു.

"എനിക്ക് വേണ്ടിയല്ല... ഇനിയങ്ങോട്ട് നമുക്ക് വേണ്ടിയാണ്... "

മെല്ലെ അവനും അവൾക്കരികിലേക്ക് തലചായ്ച്ച് നക്ഷത്രങ്ങളെ നോക്കി കൈ ചൂണ്ടി അവളോട് 

നീ ആ നക്ഷത്രക്കൂട്ടങ്ങളെ കണ്ടോ..? 

ഉം.. അവൾ മൂളി.. 

'കുട്ടിക്കാലത്തു അമ്മ പറയും ആ നക്ഷത്രങ്ങൾ തമ്മിൽ പരസ്പരം  സംസാരിക്കുവെന്ന്..! ആയിരിക്കും ല്ലേ..? ' അവൾ അവനോട് ചോദിച്ചു..

"അതെനിക്ക് അറീല്ല... പക്ഷെ വേറൊരു കാര്യം അറിയാം.. "

'അതെന്താ... ? '

തല ഒന്ന് ഉയർത്തി അവനോട് വീണ്ടും. 

"ആ നക്ഷത്രക്കൂട്ടങ്ങൾക്ക് കുറച്ച് മാറി ഒറ്റയ്ക്ക് നിൽക്കണ ദേ.., ആ നക്ഷത്രത്തെ കണ്ടോ? 
ഒറ്റപ്പെട്ട് നിൽക്കുന്ന നക്ഷത്രത്തെ നോക്കി അതിനോട് നമ്മുടെ ആഗ്രഹം പറഞ്ഞാ, അത് ആ ആഗ്രഹം സാധിച്ചു തരും.."

അവൾ ഒരു സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.. 

'ശരിക്കും...? '

"ഉം... ☺️"

'ആര് പറഞ്ഞ് ഇത്? '

"ഞാൻ പറഞ്ഞ്... "😁☺️ അവൻ ചിരിച്ചു... 

"നീ എപ്പോഴേലും ഒന്ന് ആഗ്രഹം പറഞ്ഞ് നോക്ക്.. അപ്പോ അറിയാല്ലോ ഇത് സത്യാവാണോന്ന്..." 

അവൾ അവന്റെ  തോളിൽ കൈ കൊണ്ട് അടിച്ച് കൊണ്ട്..
'എന്നെ പറ്റിക്കാൻ പറഞ്ഞതല്ലേ...? '

"ഹെയ്... അടിക്കല്ലേ... ? 
"അവൻ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു..

'രണ്ടാൾക്കും അകത്തേക്ക് കേറാറായില്ലേ...? 

ടെറസിലേക്ക് കയറി വന്ന് അമ്മ.....

"ദേ.. അമ്മ..അമ്മ കാണുവെന്ന്.. "അവൻ പറഞ്ഞു.. 

ഇരുവരെയും നോക്കി.. അമ്മ 

"തണുപ്പ് അടിച്ചു ജലദോഷം പിടിപ്പിക്കാതെ ആ കൊച്ചിനേം വിളിച്ചു അകത്തു പോടാ..."

ഇരുവരുടെയും കൈകൾ പിറകിൽ കെട്ടി നിൽക്കുന്നു.. അവൾ അവന്റെ കൈകളിൽ അമർത്തി നുള്ളിക്കൊണ്ട്..

'ദേ.. വരുവാണ് അമ്മേ....'

നുള്ളിയതിന്റെ ചെറിയ വേദനയും അതിനേക്കാൾ പതിനായിരം ഇരട്ടി സ്നേഹത്തിലും സന്തോഷത്തിലും അവളെ നോക്കി നിൽക്കുന്നു... 

                                            തുടരും....
 



Comments

Popular posts from this blog

💫തിളങ്ങുന്ന പക്ഷിയും മായാലോകവും 🐦

After Marriage Part 4

അ പരിചിതർ